കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തം; ഇനി മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ കാണാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തം; ഇനി മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യ പാർട്ടിയെന്ന പൊൻതൂവൻ കൂടി സിപിഎമ്മിന് സ്വന്തമായതായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ കണ്ടുകണ്ടുകെട്ടിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന് മുമ്പ് രാജ്യത്ത് ധാരാളം വ്യക്തികൾ കള്ളപ്പണക്കേസിൽ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു രാഷ്‌ട്രീയ പാർട്ടി പ്രതിയാക്കപ്പെടുന്നത് ആദ്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ സിപിഎം ‘മികച്ച നേട്ടങ്ങൾ’ കൊയ്യുകയാണ്. കഴിഞ്ഞ രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒറ്റ സീറ്റിൽ ഒതുങ്ങുന്ന പാർട്ടിയായി സിപിഎം മാറി. അതിന്റെ കൂട്ടത്തിലെ പുതിയ പൊൻതൂവലാണ് കള്ളപ്പണക്കേസിലെ പ്രതി സ്ഥാനമെന്ന് വി. മുരളീധരൻ പരിഹസിച്ചു.

ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് കമ്മീഷന്റ നിർദ്ദേശവും അനുസരിച്ച് എല്ലാം രാഷ്‌ട്രീയ പാർട്ടികളും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കമ്മീഷന് സമർപ്പിക്കണം. 2023 ൽ മാർകിസ്റ്റ് പാർട്ടി സമർപ്പിച്ച കണക്കുകളിൽ ഒന്നും ഉൾപ്പെടാത്ത 25 ലധികം അക്കൗണ്ടുകൾ തൃശൂരിലെ ഏരിയ കമ്മിറ്റിയുടേയും ലോക്കൽ കമ്മിറ്റിയുടേയും പേരിൽ ഉള്ളതായി ഇഡി കണ്ടെത്തി. എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന ബാലൻസ് ഷീറ്റിൽ ഈ അക്കൗണ്ടുകൾ സിപിഎം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.

ഭരണഘടനയെ കുറിച്ച് വലിയ വേവാലാതി പ്രകടിപ്പിക്കുന്ന ആളുകളാണ് മാർകിസ്റ്റ് നേതാക്കൾ. രാഷ്‌ട്രീയ രം​ഗത്ത് സുതാര്യത വേണമെന്ന് വീമ്പിളക്കുന്ന ആളുകളാണ്, എന്നാൽ ഈ സുതാര്യത കരുവന്നൂരിലെ പാവപ്പെട്ടവരുടെ പേരിൽ വായ്പയെടുത്ത് അത് പാർട്ടി സ്വത്താക്കി മാറ്റിയപ്പോൾ കണ്ടില്ല. കള്ളപ്പണവും കള്ളനോട്ടും മാത്രമല്ല ക്വട്ടേഷനും മാർകിസ്റ്റ് പാർട്ടി നേതാക്കൾ ഏറ്റെടുത്ത് നടത്തുന്നുവെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ വിളിച്ച് പറയാൻ തുടങ്ങിയിരിക്കുന്നു. കള്ളപ്പണവും സ്വത്തും കണ്ടുകെട്ടുമ്പോൾ മോദി വേട്ടയാടുന്നുവെന്ന് പറഞ്ഞ് സായാഹ്ന ധർണ്ണ നടത്തുന്ന സിപിഎം എന്തുകൊണ്ട് ഇത്തരം വിവരങ്ങൾ രാജ്യത്തെ നിയമ വ്യവസ്ഥയിൽ നിന്ന് മറച്ചുവെച്ചുവെന്നതിന് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: V muraleedharan BJPKaruvanoor Bank Case
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies