കാൻഡി: സൂപ്പർ ഫോർ ഉറപ്പിക്കാനായി ഏഷ്യ കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങും. വൈകിട്ട് 3 മണിക്കാണ് മത്സരം. പാകിസ്താനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൂപ്പർ ഫോറിൽ കടക്കാനായി ഇന്ത്യയ്‌ക്ക് മത്സരം ജയിച്ചേ തീരൂ. മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിൽ കടക്കാനാകും.
ഇന്ത്യക്കെതിരെയുളള നേപ്പാളിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സൂപ്പർ താരങ്ങളുടെ ശക്തിയെ നേരിടുകയാണ് നേപ്പാളിന്റെ ലക്ഷ്യം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർക്കെല്ലാം ഫോം വീണ്ടെടുക്കാനുളള അവസരമാണിത്. ആദ്യ മത്സരത്തിൽ പാകിസ്താൻ 238 റൺസിന് നേപ്പാളിനെ തകർത്തിരുന്നു. പേസർമാരെ തുണയ്‌ക്കുന്ന പിച്ചാണെങ്കിലും റണ്ണൊഴുകും. നേപ്പാളിനെ സംബന്ധിച്ച് ഇതൊരു അഗ്‌നിപരീക്ഷയാണ്. അവർക്ക് ജയമെന്നതിലുപരി നല്ലൊരു മത്സരം കാഴ്ചവയ്‌ക്കാനായാൽ, അത് ജയത്തോളം പോന്നൊരു പ്രകടനമാകും. അതിനാകും നേപ്പാൾ ടീം ലക്ഷ്യമാക്കുന്നതും.
Comments