സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് പ്രശസ്ത സിനിമ-സീരിയൽ നടൻ ശരത്ദാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം, ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൻറേതല്ലേ? ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ? അത് സനാതന ധർമ്മത്തിലേതല്ലേ ശര്ത ദാസ് ചോദിക്കുന്നു.
ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കാനോ വെറുക്കാനോ ആർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ ഉദയനിധി സ്റ്റാലിൻ, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാൻ വിശ്വസിക്കുന്നു നടൻ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നുമില്ലെങ്കിലും , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം, ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൻറേതല്ലേ? ആ മഹത്തായ വരികൾ മുണ്ടകോപനിഷത്തിലേതല്ലേ? സനാതന ധർമ്മത്തിലേതല്ലേ?
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ശരത്ദാസ് പറഞ്ഞു.
കുറിപ്പിനൊപ്പം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അടങ്ങിയ വാർത്ത ശകലവും തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നവും നടൻ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
Comments