ഷാർജ: ഭവൻസ് പേൾ വിസ്ഡം സ്കൂൾ ഷാർജ എന്ന പേരിലാണ് ഭാരതീയ വിദ്യാഭവന്റെ ഒൻപതാമത് സ്കൂൾ ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്. യു.എ.യിലെ അഞ്ചാമത്തെ സ്കൂളാണ.് ഷാർജയിലെ അൽ അസ്രയിലാണ് പുതിയ സ്കൂൾ ആരംഭിക്കുന്നത. സ്കൂളിൻറ ഔപചാരികമായ ഉദ്ഘാടനം ചടങ്ങിൽ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാനും സ്കൂൾ ഫൗണ്ടറുമായ. എൻ. കെ. രാമചന്ദ്രൻ മേനോൻ, വൈസ് ചെയർമാൻ സി.എ.സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ.ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
2023-2024 അധ്യയന വർഷത്തേക്കുള്ള പ്രി കെജി മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കാണ് തുടക്കമായത്. അഡ്മിഷൻ ഫോമുകൾ ……….എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0563334210 എന്ന നമ്പറിലും ബന്ധപ്പെടാം. 2006-ൽ കുവൈറ്റിലാണ് ആദ്യത്തെ സ്കൂൾ ഭവൻസ് ആഭിക്കുന്നത് . പഠന- പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു പോലെ മികച്ച പരിശീലനമാണ് ഭവൻസ് സ്കൂളുകളിൽ നൽകുന്നത്.
Comments