ഒരു മാസത്തിൽ തന്നെ എത്രയധികം ബില്ലുകൾ അടക്കുന്നവരാണ് നമ്മളിൽ പലരും. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ റീചാർജ്, ടിവി റീചാർജ് എന്നിങ്ങനെ നിരവധി ബില്ലുകളാണ് ഒരു മാസത്തിൽ. പലതും കാലാവധി കഴിഞ്ഞു കഴിയുമ്പോളാകും ഓർമ്മിക്കുക. എന്നാൽ ഇതിന് പരിഹാരവുമായെത്തിരിക്കുകയാണ് ഗൂഗിൾപേ. വിവിധ പേയ്‌മെന്റുകൾ അതാത് ദിവസം കൃത്യമായി അറിയിക്കുന്നതിനായി പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ.
ഗൂഗിൾ ആപ്പിൽ താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്‌സ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക. സീ ഓൾ ടാപ്പ് ചെയ്ത് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക. റിക്കറിംഗ് പേയ്‌മെന്റുകൾക്കായി വിവരങ്ങൾ നൽകുക. കോൺടാക്ട് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോണ്ടടാക്ട് തിരഞ്ഞെടുക്കേണ്ടതാണ്. സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുത്ത് പേയ്‌മെന്റ് ഫ്രീക്വൻസി നൽകുക. തുക തിരഞ്ഞെടുത്ത് പേയ്‌മെന്റിന് പേര് നൽകുക. തുടർന്ന് റിമൈൻഡർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുന്നതോടെ റിമൈൻഡർ സെറ്റ് ചെയ്ത് കഴിഞ്ഞു.
പേയ്‌മെന്റ് ചെയ്യേണ്ട തീയതിയാണ് ഗൂഗിൾ പേ നൽകുകയുള്ളൂ. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്‌മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്‌ക്കുന്നതിന് പകരം പണമടയ്‌ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രമാകും ലഭിക്കുക.
















Comments