ന്യൂഡൽഹി: ചന്ദ്രനിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3 ന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. നാസയുടെ ലൂണാർ റിക്കൈനസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് പകർത്തിയ ചിത്രം എക്സിലൂടെയാണ് നാസ ചിത്രം പങ്കുവെച്ചത്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് നടത്തി നാല് ദിവസത്തിന് ശേഷമുള്ള ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
നാസയുടെ ചാന്ദ്ര ദൗത്യമായ ലൂണാർ റെക്കനേസൻസ് ഓർബിറ്റർ (എൽആർഒ) 2009-ൽ ആയിരുന്നു വിക്ഷേപിച്ചത്. ഓർബിറ്റർ ഇപ്പോഴും പ്രവർത്തന ക്ഷമമാണ്. ചന്ദ്ര ഉപരിതലത്തിന്റെ 3ഡി മാപ്പിംഗ് എന്നതായിരുന്നു എൽആർഒയുടെ വിക്ഷേപണ ലക്ഷ്യം. ചന്ദ്രോപരതിലത്തിലെ ജലാംശം കണ്ടെത്താനുള്ള ഗവേഷണങ്ങളും ഓർബിറ്റർ വഴി നടത്തുന്നുണ്ട്. കൂടാതെ ചന്ദ്രോപരിതലത്തിൽ വെളളം അല്ലെങ്കിൽ ഐസ് ഉണ്ടെന്ന തരത്തിലുള്ള പഠനങ്ങളും എൽആർഒ നടത്തുന്നുണ്ട്.
വിക്രം ലാൻഡറഫിനെ സ്ലിപിംഗ് മോഡിലേക്ക് മാറ്റിയതായി ഇസ്രോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 14 ദിവസത്തെ നിദ്രയ്ക്ക് ശേഷം സെപ്റ്റംബർ 22-ന് ലാൻഡറും റോവറും വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ പേലോഡുകളിൽ നിന്നുള്ള വിവരം ഭൂമിയിൽ ലഭിച്ചെന്നും ഐഎസ്ആർഒ വ്യക്തമാക്കി. പേലോഡുകൾ സ്വിച്ച് ഓഫ് ആക്കിയതായും ലാൻഡറിന്റെ റീസിവർ ഓൺ ആക്കിയ നിലയിലുമാണ്. സെപ്റ്റംബർ 22-ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
Comments