ജന്മാഷ്ടമി; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മോഹൻലാൽ

Published by
ജനം വെബ്‌ഡെസ്ക്

ശ്രീകൃഷ്ണന്റെ ജന്മനാളായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം ജന്മാഷ്ടമി ആശംസകൾ അറിയിച്ചത്. ശ്രീകൃഷ്ണന്റെ കളങ്കമില്ലാത്ത ബാല്യം വിളിച്ചോതുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് ജന്മാഷ്ടമി. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഭക്തർ ആഘോഷിക്കുന്നു. രാജ്യത്തിലെ എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കം തുടരുകയാണ്. സംസ്ഥാനവ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ രണ്ടര ലക്ഷത്തോളം കുട്ടികളാണ് പങ്കെടുക്കുക. രാധാകൃഷണന്മാരുടെ വേഷങ്ങളിൽ കുട്ടികൾ അണിഞ്ഞൊരുങ്ങി ഘോഷയാത്രയിൽ പങ്കെടുക്കുന്നു. അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും നടക്കും.

Share
Leave a Comment