നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടനാണ് ബിബിൻ പെരുമ്പിള്ളി. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി, കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച ബിബിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം കിംഗ് ഓഫ് കൊത്തയായിരുന്നു. ഒരു വ്യാവസായി കൂടിയായ ബിബിൻ ഇപ്പോൾ ഒരു ഒരു ഉജ്ജ്വല നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ് നാഷണൽ ഗെയിംസ് 2023-ൽ യോഗ്യത നേടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ബിപിൻ.
എന്നാൽ ശ്രദ്ധേയമായ മറ്റൊരുകാര്യം എന്തെന്നാൽ മത്സര ഇനത്തിലുള്ള ഷൂട്ടിംഗ് പശ്ചാത്തലമില്ലാത്ത ഒരു വ്യക്തിയാണ് ബിബിൻ. ട്രാപ്പ് ഷൂട്ടിങ് പോലുള്ള കഠിനമായ ഒരു കായിക വിനോദം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ബിബിൻ കൈവരിച്ചതും. ചെന്നൈയിലും പുതുക്കോട്ടയിലും നടന്ന മത്സരങ്ങളിലാണ് ബിബിൻ യോഗ്യത നേടിയത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസിന്റെ പങ്കാളി കൂടിയാണ് ബിബിൻ.
Comments