ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം സഞ്ജു സാംസണിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസ താരത്തിന്റെ പരാമര്‍ശം. സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഗവാസ്‌കര്‍ ക്രൂരമായി പരിഹസിച്ചത്.
സഞ്ജു സാംസണ്‍ തല താഴ്‌ത്തി റണ്‍സടിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ഗവാസ്‌കര്‍ പരിഹസിച്ചത്. സഞ്ജു അഹങ്കാരിയാണെന്ന പരോക്ഷ വിമര്‍ശനമാണ് താരം ചൂണ്ടിക്കാട്ടിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംവാദം.ഇന്ത്യക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ടീമാണിതെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കുന്ന തരത്തിലുള്ള ടീമാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ഗവാസ്‌കര്‍ നല്‍കിയ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല. ഇക്കാര്യം നേരത്തെ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തും ചൂണ്ടിക്കാട്ടിയിരുന്നു.കുറച്ചു പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം അടിച്ചു കളിക്കാന്‍ ശ്രമിക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചത്. എന്നാല്‍ സഞ്ജു ഇതിനെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളതെന്ന് ശ്രീശാന്ത് ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.
Comments