ന്യൂഡൽഹി: ഭാരതം ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്‌ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിൽവിൽ ലോകം നേരിടുന്ന വിവിധ പ്രതിസന്ധികൾ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഉച്ചകോടിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കായി വിവിധ രാഷ്‌ട്രങ്ങളിലെ പ്രതിനിധികൾ ഡൽഹിയിലേക്ക് എത്തി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മലുള്ള ഉഭയക്ഷി ചർച്ച വെള്ളിയാഴ്‌ച്ച നടക്കും.
‘കൊറോണ, യുക്രെയ്ൻ-റഷ്യ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികൾ ഉൾപ്പടെ ലോകം നേരിടുന്ന വിവിധ വെല്ലുവിളികൾ സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്യും. രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മഹോത്സവമാണ് ജി20. ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യത്തിന് പുതിയ ദിശാബോധവും അവസരങ്ങളും ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുകയാണ്’ -എസ് ജയശങ്കർ പറഞ്ഞു
ഉച്ചകോടിയുടെ പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം, വിമാനത്താവളം, വിദേശ പ്രതിനിധികൾക്കുള്ള താമസസ്ഥലം കൂടാതെ നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളും പ്രത്യേക സുരക്ഷാ വലയത്തിലാണ്.
















Comments