യൂറോപ്പില്‍ 10-ലക്ഷം പേര്‍ ഭവനരഹിതര്‍…! ഏറ്റവും അധികം ജര്‍മ്മനിയില്‍, സര്‍ക്കാര്‍ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ഫെന്റ്സ റിപ്പോര്‍ട്ട്

Published by
Janam Web Desk

ഫെന്റ്സ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പില്‍ പത്ത് ലക്ഷം പേര്‍ ഭവനരഹിതരാണെന്നാണ് വിവരം. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് ‘ഫെന്റ്സ’ഓരോ രാത്രിയിലും 8,95,000 പേര്‍ ഭവനരഹിതരാകുന്നു.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ നിന്നും ശേഖരിച്ച കണക്കുകള്‍, സെന്‍സസ് രേഖകള്‍ തുടങ്ങിയ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജര്‍മ്മനയിലാണ് ഏറ്റവുമധികം ഭവന രഹിതരുള്ളത്. 262,645 ഭവനരഹിതരുണ്ടെന്ന് വ്യക്തമാക്കുന്നു. സ്‌പെയിനില്‍ 28,500-ല്‍ അധികം ആളുകള്‍ക്കും വീടില്ല.

പാര്‍പ്പിടം മൗലികാവകാശമാക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പരാജയമാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് ഫെന്റ്സ( FENTSA) ചൂണ്ടിക്കാട്ടുന്നു. ദുഷ്‌കരമായ സാഹചര്യത്തില്‍ അന്തിയുറങ്ങുന്നവര്‍, അടിയന്തരമായി അഭയം ആവശ്യമുള്ളവര്‍, സ്വന്തം കിടപ്പാടമില്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായിട്ടുണ്ട്.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും മോശം ഭവന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്വന്തമായി വീടില്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്പിലെ മിക്ക സര്‍ക്കാരുകളും ഭവനരഹിതരായ ആളുകള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പഠനം പറയുന്നു.

പൊതുജനങ്ങള്‍ നിരാശയിലാണെന്നും പ്രശ്‌നത്തെ ഫലപ്രദമായി നേരിടുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വര്‍ഷം, എല്ലാ ഇ.യു അംഗരാജ്യങ്ങളും 2030-ഓടെ ഭവനരഹിതരെ നേരിടാന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാല്‍ ഫിന്‍ലന്‍ഡും ഡെന്‍മാര്‍ക്കും മാത്രമാണ് കാര്യമായ പുരോഗതി കൈവരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജ

 

Share
Leave a Comment