ദൈനംദിന ജീവിതത്തിൽ സമൂഹമാദ്ധ്യമങ്ങൾ ചെലുത്തുന്ന പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയും ഹ്രസ്വ വീഡിയോയും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലാണ് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇതിനിടെ ഐഐടി വിദ്യാർത്ഥികൾക്ക് ലെൻസ് എക്‌സ്പ്രസ് ബൈ ലെൻസ് (R.E.E.L) എന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നു. പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഗവേഷണ സർഗാത്മകത പ്രദർശിപ്പിക്കാൻ അവസരം നൽകുകയാണ് REEL വഴി.
നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകൾ സംബന്ധിച്ച് ഒരു മിനിറ്റ് വരെയുള്ള വീഡിയോ സൃഷ്ടിക്കുകയാണ് വേണ്ടത്. ഐഐടി ഹൈദരാബാദിലെ ഗവേഷണ വിദ്യാർത്ഥികൾക്കാണ് അവസരം. മികച്ച റീൽ വീഡിയോയ്‌ക്ക് ആകർഷകമായ സമ്മാനം ലഭിക്കുമെന്നും ഐഐടി ഹൈദരാബാദിന്റെ എക്‌സ് ഹാൻഡിൽ പറയുന്നു.
📢 #IITHAmazingAnnouncement! 📣 #IITHResearchREEL🎥
📚 Calling all @IITHyderabad PhD students! 🎓
Are you ready to REEL in your research story? 🌟
🚀 What’s R.E.E.L. all about?
In today’s digital age, social media and REELs have revolutionized storytelling. At IIT Hyderabad,… pic.twitter.com/AL1Dh5T50z
— IIT Hyderabad (@IITHyderabad) September 5, 2023
സെപ്റ്റംബർ 30 വരെയാണ് റീൽ വീഡിയോ സമർപ്പിക്കാനുള്ള അവസാന തീയതി. ജഡ്ജിംഗ് പാനലാണ് മികച്ച റീലുകൾ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://sites.google.com/iith.ac.in/reel/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് office.dean.src@iith.ac.in. എന്നതിൽ ബന്ധപ്പെടാവുന്നതാണ്.
Comments