തൃശൂർ : ഉണ്ണിക്കണ്ണന് പിറന്നാൾ സമ്മാന ചിത്രവുമായി കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ഗുരുവായൂരിലെത്തി . കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ജസ്ന അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ ജസ്ന വരച്ച് സമര്‍പ്പിക്കാറുണ്ട്.
ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ. ജസ്‌നയുടെ ബാപ്പ ഡ്രൈവറായ അബ്‌ദുൾ മജീദും ഭാര്യയുമാണ് ജസ്‌നയ്‌ക്ക് കണ്ണനെ വരയ്‌ക്കാൻ പിന്തുണ നൽകിയത് . ഏഴ് വര്‍ഷത്തോളമായി വെണ്ണകട്ട് തിന്നുന്ന ഉണ്ണിക്കണ്ണനെ മാത്രമാണ് ജസ്‌ന വരയ്‌ക്കാറുള്ളത്. ഗുരുവായൂരപ്പനോടുള്ള ഇഷ്ടത്താല്‍ ചിത്രരചന തുടരുമെന്ന് ജസ്ന വ്യക്തമാക്കി.
തന്റെ ബന്ധുക്കളിൽ പലർക്കും ഇപ്പോഴും കണ്ണന്റെ ചിത്രം വരയ്‌ക്കുന്നതിൽ എതിർപ്പുണ്ട്. എന്നാൽ താൻ അത് കാര്യമാക്കുന്നില്ല . തന്റെ അന്നമാണ് കണ്ണൻ . ആദ്യം വരച്ച ചിത്രം നൽകിയത് നാട്ടിലെ തന്നെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ് . ആരൊക്കെ പറഞ്ഞാലും തന്റെ മനസിൽ നിന്ന് കണ്ണനോടുള്ള ഭക്തി മായില്ല , കണ്ണനോടുള്ള വിശ്വാസം ഉപേക്ഷിക്കണമെങ്കിൽ താൻ മരിക്കണമെന്നും ജസ്ന പറഞ്ഞു.
Comments