സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗിസ് ചെറിയ സ്‌കോറില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരൊഴികെയുള്ളവര്‍ നിറംമങ്ങിയ മത്സരത്തില്‍ 38.4 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ടാവുകയായിരുന്നു.
പേസര്‍മാരെല്ലാം നിറഞ്ഞാടിയ മത്സരത്തില്‍ പക്ഷേ പാകിസ്താന് വമ്പന്‍ തിരിച്ചടിയേറ്റു. മൂന്ന് വിക്കറ്റുമായി തിളങ്ങിയ നസീം ഷാ പരിക്കേറ്റ് പുറത്തായത് പാകിസ്താന്‍ ടീമിന് ആശങ്കയായി. ബൗണ്ടറി തടയുന്നതിനിടെയായിരുന്നു നസീമിന് പരിക്കേറ്റ്. വേദനകൊണ്ട് പുളഞ്ഞ താരത്തെ പിന്നീട് ഫീസിയോമാരാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. അഞ്ചോവര്‍ എറിഞ്ഞ താരം മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി.
അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത ഷാക്കിബ് – മുഷ്ഫിഖുര്‍ സഖ്യമാണ് ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 87 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 64 റണ്‍സെടുത്ത മുഷ്ഫിഖുറാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 57 പന്തുകള്‍ നേരിട്ട ഷാക്കിബ് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്തു.
25 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയിമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മെഹ്ദി ഹസന്‍ (0), ലിറ്റണ്‍ ദാസ് (16), തൗഹിദ് ഹൃദോയ് (2) എന്നിവര്‍ പരാജയമായി.ആറ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ഷഹീന്‍ അഫ്രീദിക്ക് ഒരുവിക്കറ്റ് കിട്ടി
Comments