സ്ത്രീകൾക്ക് കശ്മീരിന് വേണ്ടി പലതും ചെയ്യാൻ സാധിക്കും; സുപ്രധാന ചുവടുവെപ്പുമായി ജമ്മു കശ്മീർ;തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 358 സീറ്റുകൾ വനിതകൾക്ക്

Published by
Janam Web Desk

ശ്രീനഗർ: ജമ്മു കശ്മീരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീക്കായി പ്രത്യേക സംവരണ സിറ്റുകൾ ഏർപ്പെടുത്തി. മുൻസിപ്പൽ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് സ്ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്തത്. 358 സീറ്റുകളാണ് മാറ്റിവെച്ചത്.

സ്ത്രീശാക്തീകരണം മുൻ നിർത്തിയാണ് തീരുമാനം. വരാനിരിക്കുന്ന കേന്ദ്രഭരണ പ്രദേശത്തെ തെരെഞ്ഞെടുപ്പിൽ 358 വാർഡുകൾ സ്ത്രീകൾക്ക് സീറ്റുകൾ നീക്കിവച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ആകെയുള്ള 74 വാർഡുകളിൽ 25 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ ശുപാർശ ചെയ്തിട്ടുണ്ട്. ജമ്മു മുനിസിപ്പൽ കോർപ്പറേഷനിൽ, സ്ത്രീകൾക്ക് 25, 10 പട്ടികജാതി വിഭാഗത്തിന് 10, പട്ടികവർഗങ്ങൾക്ക് രണ്ട് എന്നിങ്ങനെയാണ് സംവരണം.

കേന്ദ്രഭരണ പ്രദേശത്തെ വികസനത്തിന് ആക്കം കൂട്ടാൻ പ്രസ്തുത തീരുമാനം സഹായിക്കുമെന്ന് അഭിപ്രായമാണ് ജമ്മു കശ്മീരിലെ സ്ത്രീകൾ പങ്കുവെക്കുന്നത്.
ഇത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി മാത്രമല്ല, സമൂഹത്തിന് വേണ്ടി സ്ത്രീകൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണെന്ന് കശ്മീരിലെ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർപേഴ്‌സൺ ഹിന ഭട്ട് പറഞ്ഞു.

സ്ത്രീകൾക്ക് സംവരണം നൽകിയത് മഹത്തായ നടപടിയാണ്, മുൻ സർക്കാരുകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല, ബിജെപി ഭരണത്തിലാണ് സ്ത്രീകൾക്ക് സംവരണം നൽകിയത്. ഇതുമൂലം സ്ത്രീകൾക്ക് ധാരാളം ഗുണങ്ങളുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങൾ ലഭിക്കും, സ്ത്രീകൾക്കും സമൂഹത്തിനും വേണ്ടി നമുക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും ബിജെപി നേതാവ് റാഷിദ പറഞ്ഞു. ജമ്മു കശ്മീരിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

Share
Leave a Comment