മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ട മമ്മൂട്ടിയ്‌ക്ക് പിറന്നാൾ ആശംസകൾ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ.
മമ്മൂട്ടിയുടെ 72-ാം പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള സഹപ്രവർത്തരും രാഷ്‌ട്രീയ രംഗത്തുള്ള പ്രമുഖരും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനമായ ഇന്ന് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയ്‌നിൽ
ഇതുവരെ ഏഴായിരം രക്തദാനം നടത്തിയതായാണ് കണക്ക്.
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ഭ്രമയുഗം ചിത്രത്തിലെ അണിയറപ്രവർത്തകർ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന.
















Comments