ഛത്തീസ്ഗഡ്: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയക്കൊടി പാറിച്ചതിന്റെ ആരവാഘോഷങ്ങൾ രാജ്യത്തുടനീളം നടന്നു വരികയാണ്. ദിനം പ്രതി വ്യത്യസ്ത രീതിയിലുള്ള ആദരവുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ ഗണേഷോത്സവത്തിനോടനുബന്ധിച്ച് നിർമിക്കുന്ന പന്തലാണ് ശ്രദ്ധേയമാകുന്നത്.
ഇത്തവണ 120 അടി ഉയരവും 70 അടി വീതിയുമുള്ള പന്തൽ കാളിബാരിയിലാണ് ചന്ദ്രയാൻ-3യുടെ രൂപത്തിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യത്തിലുള്ള പന്തൽ നിർമിക്കുന്നതിനായി കൊൽക്കത്തയിൽ നിന്നും കരകൗശല വിദഗ്ധരും എത്തിയിട്ടുണ്ട്. ഇതിന് പുറമേ നിർമ്മാണത്തിന്റെ ഭാഗമായി ആവശ്യാനുസരണം പന്തുകളും പ്ലൈവുഡും ഉപയോഗിക്കുന്നുണ്ട്.
ആയിരത്തിൽ അധികം മുളകൾ ഉപയോഗിച്ചാണ്് ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ചന്ദ്രയാൻ-3യുടെ രൂപത്തിലുള്ള ഛത്തീസ്ഗഡിലെ ഏറ്റവും വലിയ പന്തലായിരിക്കും ഇത്. ഇതിൽ മറ്റ് തരത്തിലുള്ള ആകർഷകമായ വസ്തുക്കളും ഉണ്ടാകുമെന്നാണ് സൂചന.
Comments