ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണ എന്ന് മോദി വ്യക്തമാക്കി.
ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണിത്. ഇത് അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും മാത്രമല്ല, യൂറോപ്പിലും ഇന്ത്യയുടെ സാന്നിധ്യം അറിയിക്കുകയും ഇന്ത്യ അന്താരാഷ്‌ട്ര ബിസിനസ്സിന്റെ ഏറ്റവും നൂതവും , ബൃഹത്തായതുമായ കേന്ദ്രമായി മാറുകയും ചെയ്യും.
പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് പറഞ്ഞു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു. മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയിലും ഇറ്റലിയിലും നിക്ഷേപം നടത്താൻ സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്.
Comments