ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ മൂന്നാമത്തെതും അവസാനത്തെതുമായ സെഷനായി ‘ഒരു ഭാവി’ ആരംഭിച്ചു. മെച്ചപ്പെട്ട ഭൂമിക്കായി സൃഷ്ടപരമായ ചർച്ചകളെന്നാണ് പ്രധാനമന്ത്രി ഈ സെഷനെ വിശേഷിപ്പിച്ചത്. സെഷന് മുന്നോടിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൃക്ഷത്തൈ കൈമാറി.
Productive discussions at the G20 Summit for a better planet… pic.twitter.com/rNSOOHpB5L
— Narendra Modi (@narendramodi) September 10, 2023
രാജ്ഘട്ടിലെത്തി ആദരാഞജലികൾ അർപ്പിച്ചതിന് ശേഷമാണ് ഇന്നത്തെ ചർച്ചകൾക്ക് ആരംഭമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളെ ഖാദി തുണിയിൽ നിർമ്മിച്ച ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ഇന്ത്യൻ പൈതൃകത്തെയും തനിമയെയും കൂട്ടുപിടിക്കാൻ പ്രധാനമന്ത്രി മറന്നില്ലെന്നത് പ്രശംസനീയമാണ്. രാജ്ഘട്ടിലെത്തിയ നേതാക്കൾക്ക് സബർമതി ആശ്രമത്തെ കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു നൽകി.
Comments