റായ്പൂർ: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തല്ലിച്ചതച്ച് നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ബിൽരാവയിലാണ് സംഭവം. ഭക്ഷണത്തിനു ശേഷം പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയെയാണ് മൂന്നു പേർ ചേർന്ന് തട്ടികൊണ്ടു പോയത്. മദ്യ ലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദ്ധിക്കുകയും വിവസ്ത്രയാക്കിയതിനു ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
റോഡിൽ നഗ്നയായി കിടക്കുന്ന യുവതിയെ കണ്ട ഗ്രാമീണരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ജീപ്പിന്റെ സീറ്റ് കവർ ഉപയോഗിച്ച് യുവതിയുടെ നഗ്നത മറച്ച പോലീസ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും വനിതാ കോൺസ്റ്റ്ബിളിന്റെ വസ്ത്രം നൽകുകയും ചെയ്തു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
Comments