ന്യൂട്രീഷൻ കിറ്റ് അഴിമതി; സ്റ്റാലിൻ സർക്കാരിന്റെ കള്ളങ്ങൾ പൊളിഞ്ഞു, തെളിവുകൾ പുറത്ത്; ഗോപാലപുരത്തെ കുടുംബത്തിന് അധികനാൾ ഒളിക്കാൻ കഴിയില്ല എന്ന് അണ്ണാമലൈ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ന്യൂട്രീഷൻ കിറ്റ് അഴിമതി; സ്റ്റാലിൻ സർക്കാരിന്റെ കള്ളങ്ങൾ പൊളിഞ്ഞു, തെളിവുകൾ പുറത്ത്; ഗോപാലപുരത്തെ കുടുംബത്തിന് അധികനാൾ ഒളിക്കാൻ കഴിയില്ല എന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ ഡിഎംകെ സർക്കാർ അഴിമതി നടത്തുന്നുവെന്ന ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ ആരോപണം ശരി വെയ്‌ക്കുന്ന തെളിവുകൾ പുറത്ത്. ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകാൻ സ്വകാര്യ സ്ഥാപനത്തെ ഉൾപ്പെടുത്തിയതിലൂടെ സ്റ്റാലിൽ സർക്കാർ വലിയ അഴിമതിയാണ് നടത്തുന്നത്. സ്വകാര്യ സ്ഥാപനത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാന ഖജനാവിന് 77 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് അണ്ണാമലൈ ചൂണ്ടിക്കാണിച്ചിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്കാണ് ഇത് സംബന്ധിച്ച് സ്റ്റാലിൻ സർക്കാർ ടെൻഡർ നൽകിയത്. എന്നാൽ, ആരോപണം വ്യാജമാണെന്നായിരുന്നു തമിഴ്നാട് ആരോ​ഗ്യമന്ത്രി എം.സുബ്രഹ്മണ്യന്റെ വാദം. വിവരാവകാശ നിയമപ്രകാരം സർക്കാരിന്റെ വാദങ്ങൾ കള്ളമാണെന്ന് തെളിയിച്ചിരിക്കുകയാണ് അണ്ണാമലൈ.

‘2022 ജൂണിൽ, ഡിഎംകെ സർക്കാരിന്റെ ന്യൂട്രീഷൻ കിറ്റ് അഴിമതി ഞങ്ങൾ തുറന്നുകാട്ടി. പൊങ്കലിന്റെ ഭാഗമായി നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതിന് കരിമ്പട്ടികയിൽ പെടുത്തേണ്ടി വന്ന ഒരു കമ്പനിക്ക് ഈ ടെൻഡർ നൽകുമെന്നും ഞങ്ങൾ സൂചിപ്പിച്ചു. എന്നാൽ തമിഴ്നാട് ആരോ​ഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്ക് ടെൻഡർ നൽകിയിട്ടില്ലെന്ന് നിഷേധിച്ചു. പക്ഷെ, വിവരാവകാശ നിയമപ്രകാരം മറിച്ചാണ് പറയുന്നത്. ആരോഗ്യ മിശ്രിതം ഉൽപ്പാദിപ്പിക്കാനുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ആവിന് അവസരം നിഷേധിക്കുകയും ഒരു സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്തു എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അലമാരയിൽ നിന്ന് അസ്ഥികൂടങ്ങൾ താഴേക്ക് വീഴുമ്പോൾ ഗോപാലപുരത്തെ കുടുംബത്തിന് അധികനേരം ഒളിക്കാൻ കഴിയില്ല’- എന്ന് അണ്ണാമലൈ പറഞ്ഞു.

In June 2022, we exposed the Nutrition Kit Scam of the #CorruptDMK government & we also mentioned that a vendor who had to be blacklisted for supplying substandard products as part of Pongal good distribution would be awarded this tender.

TN Health Minister Thiru… pic.twitter.com/xBG385nTVq

— K.Annamalai (@annamalai_k) September 10, 2023

പോഷകാഹാര കിറ്റ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടുകൊണ്ടാണ് സ്റ്റാലിൻ സർക്കാരിനെതിരെ കെ. അണ്ണാമലൈ വീണ്ടും തുറന്നടിച്ചിരിക്കുന്നത്. ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് സംഭരണം ആരംഭിച്ചോ എന്ന ചോദ്യത്തിന് ആരംഭിച്ചു എന്നാണ് തമിഴ്നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉത്തരം നൽകിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ആവിന് ടെൻഡർ നൽകാതെ ശ്രീ ബാലാജി സർജിക്കൽസ്, അനിത ടെക്‌സ്‌കോട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കാണ് ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിനുള്ള ടെൻഡർ സ്റ്റാലിൻ സർക്കാർ നൽകിയിരിക്കുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് തമിഴ്നാട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മറുപടി നൽകിയിരിക്കുന്നത്. ഇതോടെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Tags: BJPtamil naduk annamalaiK ANNAMALInutrition kit Scam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies