ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ ഭാരതത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ ഭാരതത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 09:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖലിസ്ഥാൻ ഭീകരവാദം ഉൾപ്പെടെയുളള വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭാരതത്തിനൊപ്പം ചേർന്ന് ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഖലിസ്ഥാൻ വാദികളുടെ നിരന്തരമായ പ്രതിഷേധങ്ങളും ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾക്കും കാനഡ വേദിയാകുന്നതിൽ ഭാരതം ശക്തമായി പ്രതികരിച്ചിരുന്നു. ഈ അവസരത്തിൽ കൂടിയാണ് ഖലിസ്ഥാൻ ഭീകരരുമായി കനേഡിയൻ ജനതയ്‌ക്ക് പങ്കില്ലെന്നും ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ ഭാരതത്തിനൊപ്പം നിൽക്കുമെന്നും കാനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖലിസ്ഥാൻ ഭീകരവാദത്തെയും വിദേശ ഇടപെടലിനെയും കുറിച്ചാണ് സംസാരിച്ചത്. അഭിപ്രായ സ്വതന്ത്ര്യത്തിനും ധർമ്മബോധത്തിനും സമാധാനപരമായ പ്രതിഷേധത്തിനും അവസരം നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ, ഇതിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷങ്ങൾക്കും ഞങ്ങൾ എതിരാണ്. ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ ഭാരതത്തിനൊപ്പം നിന്ന് ഞങ്ങൾ പ്രവർത്തിക്കും- ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈ എട്ടിനാണ് ഏറ്റവും ഒടുവിൽ ഖലിസ്ഥാൻ വികടനവാദികൾ കാനഡയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ റാലി സംഘടിപ്പിച്ചത്. കാനഡയിലെ ഇന്ത്യൻ അംബാസഡർക്കും ടൊറന്റോയിലെ കോൺസുലേറ്റ് ജനറലിനും നേരെ ഖലിസ്ഥാൻ ഭീകരവാദികൾ ഭീഷണി പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ ഉയർത്തിയ ഇവർ ഇന്ത്യൻ വംശജരായ മാദ്ധ്യമ പ്രവർത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. കാനഡയിൽ നടക്കുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ശക്തമായാണ് പ്രതിഷേധം അറിയിച്ചത്.

 

Tags: canada-indiaG20khalistanjustin trudeauIndia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies