കൊളംബോ: ഏഷ്യാകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന് നാളെയും കൊളംബോ വേദിയാകും. ഇന്ന് നടന്ന സൂപ്പർ ഫോർ പോരാട്ടത്തിന് മഴ വില്ലനായി മാറിയിരുന്നു. ഇന്ത്യ ബാറ്റുചെയ്യുന്നതിനിടെ മഴ പെയ്തതോടെ മത്സരം നിർത്തിവച്ചിരുന്നു. പിന്നീട് റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മത്സരം മാറ്റിയതായി അധികൃതർ അറിയിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 3 മണിയ്‌ക്ക് ആരംഭിക്കുന്ന മത്സരം 50 ഓവർ ഫോർമാറ്റിൽ തന്നെയാണ് നടക്കുക.
നനഞ്ഞ ഭാഗം ഉണക്കാനുളള ശ്രമത്തിനിടെയാണ് വില്ലനായി വീണ്ടും മഴയെത്തിയത്. ഇതേതുടർന്ന് മത്സരം 34 ഓവറാക്കി ചുരുക്കി ഒമ്പത് മണിക്ക് പുനരാരംഭിക്കാനായിരുന്നു അംപയർമാരുടെ പദ്ധതി. എന്നാൽ ഇതിനിടെ വീണ്ടും മഴയെത്തിയത് കാര്യങ്ങൾ കൂടുതൽ കടുപ്പമാക്കി. ഇന്ന് മത്സരം പുനരാരംഭിക്കാനാവില്ലെന്ന് അംപയർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മത്സരം റിസർവ് ദിനത്തിൽ നടക്കുമെന്ന് അറിയിച്ചത്. 24.1 ഓവറിന്റെ ബാക്കിയായി ഇന്ത്യ ബാറ്റിംഗ് തുടരും. മൂന്ന് മണിക്ക് പാകിസ്താൻ ശേഷിക്കുന്ന ഓവറുകൾ എറിയും.
















Comments