ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി അച്ഛനായി. സുനിൽ ഛേത്രിക്കും ഭാര്യ സോനത്തിനും ഓഗസ്റ്റ് 30-നാണ് ആൺകുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. വൈകാരികമായ കുറിപ്പോടു കൂടിയാണ് ആരാധകരോട് തന്റെ സന്തോഷം ഛേത്രി പങ്കുവെച്ചിരിക്കുന്നത്. 2017-ലാണ് കാമുകി സോനം ഭട്ടാചാര്യയെ സുനിൽ ഛേത്രി വിവാഹം കഴിക്കുന്നത്. വർഷങ്ങളായുളള കാത്തിരിപ്പിന് ശേഷമാണ് ഇരുവരെയും തേടി സന്തോഷ വാർത്ത എത്തിയത്.
‘ഓഗസ്റ്റ് 30, ജീവിതത്തിൽ വഴിക്കാട്ടിയായ ഒരു നക്ഷത്രത്താൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു. ഈ യാത്ര ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല. ആഗ്രഹിച്ചത് കിട്ടുമെന്ന് കരുതിയപ്പോഴെല്ലാം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നെയും കുറേ കാത്തിരുന്നു. എന്നാൽ, പ്രതീക്ഷ ഒരിക്കലും മങ്ങാൻ ഞങ്ങൾ അനുവദിച്ചില്ല. ഞങ്ങൾ ശക്തമായി വിശ്വസിച്ചു. അവസാനം മാതാപിതാക്കളാകാനുളള ഞങ്ങളുടെ ആഗ്രഹത്തിന് മുന്നിൽ എല്ലാ തടസ്സങ്ങളും വഴിമാറി’.
‘ഞങ്ങൾ മൂന്ന് പേരും സന്തോഷത്തോടെ ഇവിടെയുണ്ട്. ഞങ്ങളുടെ ലോകം മകനാണ്. പ്രാർത്ഥനകളിലൂടെയും ആശംസകളിലൂടെയും ഞങ്ങൾക്ക് സ്‌നേഹം ലഭിച്ചു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ലോകത്തിന് മുന്നിൽ അവനെ പരിചയപ്പെടുത്താൻ അവന് പേരിട്ട ദിവസമാണ് നല്ലതെന്ന് തോന്നി. ധ്രുവ്, അതാണ് ഞങ്ങളുടെ മകന്റെ പേര്’- സുനിൽ ഛേത്രി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
“>
Comments