സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ സിനിമാ പ്രേമികൾക്കിടയിൽ തരംഗം തീർക്കുമ്പോൾ സിനിമയുടെ നെടുംതൂണുകളായി പ്രവർത്തിച്ചവരെ മറക്കാതെ നിർമ്മാതാവ് കലാനിധി മാരൻ. ക്യാമറയ്‌ക്കു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രയത്‌നത്തിനായുള്ള അംഗികാരമാണ് കലാനിധി മാരൻ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച 300 പേർക്ക് സൺ പിക്‌ച്ചേഴ്‌സ് സ്വർണ നാണയങ്ങൾ വിതരണം ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ് സാമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
‘സൺ പിക്‌ച്ചേഴ്‌സ്’, ‘ ജയിലർ’ എന്നീ പേരുകൾ ആലേഖനം ചെയ്തിരിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറ പ്രവർത്തകർക്കായി കലാനിധി മാരൻ നൽകിയത്. ഗംഭീര പരിപാടിയിൽ സംവിധായകൻ നെൽസൺ അടക്കമുള്ളവർ പങ്കെടുത്തു. തുടർന്ന് പ്രവർത്തകർക്കായി അത്താഴവിരുന്നും നിർമ്മാതാക്കൾ ഒരുക്കിയിരുന്നു.
ഇതിനു പുറമെ പാവപ്പെട്ടവർക്കും കൈത്താങ്ങായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. ക്യാൻസർ രോഗികൾക്ക് 60 ലക്ഷം രൂപയും, കുട്ടികളുടെ ശസ്ത്രക്രിയയ്‌ക്ക് 1 കോടി രൂപയും ബധിര- മൂക വിദ്യാലങ്ങൾ, സ്‌നേഹാലയങ്ങൾ തുടങ്ങിയവയ്‌ക്ക് 38 ലക്ഷം രൂപ വീതവും നൽകിയിരുന്നു.
Comments