ഒരുകാലത്ത് ലോകക്രിക്കറ്റിലെ മുന്‍നിര ഓള്‍റൗണ്ടറും എതിരാളികളുടെ പേടിസ്വപ്‌നവുമായ ആഡ്രു ഫ്ളിന്റോഫ് ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ ആളെ കണ്ടാല്‍ മനസിലാവില്ല. അതിനൊരു കാരണവുമുണ്ട്.
കഴിഞ്ഞവര്‍ഷം ഉണ്ടായ കാറപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്കാണ് താരം രക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ നീണ്ട നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്‌ക്കും ശേഷമാണ് താരം പൊതുമദ്ധ്യത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിബിസി ടോപ് ഗിയറിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ അപകടത്തില്‍ ഫ്ളിന്റോഫിന് ഗുരുതര പരിക്കുകള്‍ പറ്റിയത്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പ്രതിഫലം പറ്റാതെ കണ്‍സള്‍ട്ടന്റായി അദ്ദേഹം ചേര്‍ന്നിരിക്കുന്നത്.പരിക്കില്‍ നിന്നും സുഖം പ്രാപിച്ചുവരുന്നതിനൊപ്പം ലോകകപ്പ് മുന്നില്‍ കണ്ട് ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം ചേര്‍ന്നിരിക്കുന്നത്.
മുഖത്ത് പരിക്കുകള്‍ ഉണ്ടായതിനാല്‍ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.ഇംഗ്ലണ്ടിനായി 79 ടെസ്റ്റ് മത്സരങ്ങളും 141 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും ഫ്ളിന്റോഫ് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 7,300 ലധികം റണ്‍സും 400 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. യുവരാജിന്റെ ആറു സിക്‌സുകള്‍ക്കും കാരണഭൂതനാണ് ഫ്ളിന്റോഫ്.
















Comments