കോടികൾ ചിലവഴിച്ച് റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ? ചന്ദ്രനിലെ മണ്ണ് ടെസ്റ്റ് ചെയ്യുന്നത് കൊണ്ട് സാധാരണക്കാർക്ക് എന്ത് ഗുണം? അറിയാം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കോടികൾ ചിലവഴിച്ച് റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ? ചന്ദ്രനിലെ മണ്ണ് ടെസ്റ്റ് ചെയ്യുന്നത് കൊണ്ട് സാധാരണക്കാർക്ക് എന്ത് ഗുണം? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

“ഭാരതത്തിൽ എത്രയോ പാവപ്പെട്ട ജനങ്ങളുണ്ട്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഇങ്ങനെ ഓരോ റോക്കറ്റ് വിടുമ്പോൾ കോടിയുടെ നഷ്ടങ്ങളാണ് ഉണ്ടാവുന്നത്, ഈ പണം ദരിദ്രരുടെ പട്ടിണി മാറ്റാൻ ഉപയോഗിക്കാമല്ലോ?” ഭാരതം പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ ദൗത്യം സാക്ഷാത്ക്കരിക്കാൻ നിർണായക പങ്കു വഹിച്ച ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥൻ വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്.. ശരിയാണ്! 140 കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്? എന്നാൽ പാവപ്പെട്ടവർക്കും കൂടിയാണ് ഇത് വിക്ഷേപിക്കുന്നതെന്നായിരുന്നു ഈ ചോദ്യത്തിന് ഐഎസ്ആർഒ ചെയർമാൻ കൊടുത്ത മറുപടി.

എങ്ങനെയാണ് ഇത്തരം ശാസ്ത്രദൗത്യങ്ങൾ മാനവരാശിക്ക് ഗുണം ചെയ്യുന്നതെന്ന് നോക്കാം..

ഉൽക്കകൾ വീണും അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന പൊടിപടലങ്ങൾ ചേർന്നാണ് ചന്ദ്രനിലെ മണ്ണ് രൂപപ്പെടുന്നത്. ഇതിനെ കുറിച്ച് പഠിക്കാൻ ഉപഗ്രഹം വിക്ഷേപിച്ചാൽ സാധാരണക്കാർക്ക് എന്താണ് ഉപകാരം? നമ്മൾ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ തരുന്ന ഡാറ്റകൾ ഉപയോഗിച്ചാണ് ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങൾ, വിലക്കയറ്റത്തിൽ വരുന്ന മാറ്റങ്ങൾ, എന്നിവ പഠിക്കാൻ സാധിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നുള്ള കല്ലിനെയും മണ്ണിനെയും ചേർത്ത് റിഗോലിത്ത് എന്നാണ് പറയുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ മാത്രമല്ല മറ്റു നിരവധി കാര്യങ്ങളാണ് ഇത്തരം വിക്ഷേപണങ്ങളിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നത്.

ചന്ദ്രനിൽ മനുഷ്യൻ ചെന്നിറങ്ങി തിരിച്ചു പോരുമ്പോൾ കൊണ്ടു വന്ന കല്ലും മണ്ണും ഉപയോഗിച്ച് നിരവധി പഠനങ്ങളാണ് നടത്തിയിരുന്നത്. ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞർ ഈ മണ്ണിൽ കടുക് വർഗത്തിൽ പെട്ട ചെടികൾ വളർത്തിയെടുത്തത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോളോ 11, 12,17 ദൗത്യത്തിൽ നിന്നുള്ള മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. ചന്ദ്രനിൽ കൃഷിചെയ്യാനുള്ള സാദ്ധ്യതകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ ചന്ദ്രയാൻ 3 നടത്തിയ പരിശോധനകളിൽ നിന്നും, ചന്ദ്രനിൽ സൾഫർ, ഓക്‌സിജൻ തുടങ്ങി നിരവധി മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോ എന്നതിന് നിരവധി സാദ്ധ്യതകളാണ് തുറന്നു നൽകുന്നത്. മറ്റുള്ള രാജ്യങ്ങളോട് കൈ നീട്ടാതെ നമുക്ക് സ്വന്തമായി ഉപഗ്രഹങ്ങൾ ഉണ്ടെങ്കിൽ മാത്രമേ, ബഹിരാകാശത്ത് നടക്കുന്ന വ്യതിയാനങ്ങൾ എങ്ങനെ ഭൂമിയെ ബാധിക്കുമെന്ന് അടക്കമുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയുകയുള്ളൂ..

Tags: isrochandrayan 3India
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies