ചെന്നൈ: ഹിന്ദുമതം ഇന്ത്യയ്‌ക്കും ലോകത്തിനും ഭീഷണിയാണെന്ന് പരാമർശിച്ച ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം ഡിഎംകെയാണെന്ന് അണ്ണാമലൈ തുറന്നടിച്ചു.
DMK MP A Raja calls Hindu Religion a menace to India & the world.
DMK is the principal reason for creating caste divide & hatred in TN, and the DMK MP has the audacity to blame Sanatana Dharma for the mess they made. pic.twitter.com/fqWO9FiQqY
— K.Annamalai (@annamalai_k) September 12, 2023
‘ജാതി എന്ന ആഗോള രോഗത്തിന്റെ പ്രധാനകാരണമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളിൽ ജീവിക്കുന്ന ആളുകളും ജാതിയെ എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ഹിന്ദുമതമാണ് ഏറ്റവും വലിയ വിപത്ത്. ഇന്ത്യക്ക് മാത്രമല്ല, ഇത് ലോകത്തിന് മുഴുവൻ ഭീഷണിയായി മാറിയിരിക്കുന്നു.’- എന്നാണ് വിവാദ പ്രസംഗത്തിൽ രാജ പറയുന്നത്.
തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം ഡിഎംകെയാണ്, അവർ ഉണ്ടാക്കിയ കുഴപ്പത്തിന് സനാതന ധർമ്മത്തെ കുറ്റപ്പെടുത്താനാണ് ഡിഎംകെ എംപിയുടെ ശ്രമമെന്ന് എ. രാജയുടെ ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ എക്‌സിൽ കുറിച്ചു.
അതേസമയം മറ്റൊരു വിവാദ പ്രസംഗത്തിൽ എ.രാജ സനാതന ധർമ്മത്തെ എയ്ഡ്‌സ് രോഗത്തോടാണ് താരതമ്യം ചെയ്ത് സംസാരിച്ചത്. തമിഴ്‌നാടിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര രാജ്യമാക്കണമെന്ന എ.രാജയുടെ പ്രസംഗവും ഈ അടുത്ത കാലത്ത് വിവാദമായിരുന്നു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ 2ജി സ്പെക്ട്രം അഴിമതിയിൽ നിന്നും കോടികൾ സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഡിഎംകെ എംപി എ.രാജ.
Comments