ഭോപ്പാൽ: കമൽ മൗല മസ്ജിദിൽ പതിനൊന്നാം നൂറ്റാണ്ടിലെ വാഗ്ദേവിയുടെ (സരസ്വതി ദേവി) വിഗ്രഹം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിച്ചിരിക്കുന്ന ഈ സ്ഥലം ഹിന്ദുക്കൾ വാഗ്ദേവിയുടെ ക്ഷേത്രമായാണ് കണക്കാക്കുന്നു. എന്നാൽ മുസ്ലീങ്ങൾ കമൽ മൗലയുടെ മസ്ജിദായാണ് ഇതിനെ കണുന്നത്. ക്ഷേത്രത്തിന്റെ മാതൃകയാണ് കെട്ടിടത്തിനുള്ളത്. രാജഭരണകാലത്ത് തങ്ങൾക്ക് ആരാധനയ്ക്ക് അനുമതി നൽകിയിരുന്നു എന്നാണ് മുസ്ലീം പക്ഷം.
2003 ഏപ്രിൽ 7-ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കരിക്കാനും ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചകളിൽ പ്രാർത്ഥന നടത്താനും അനുവാദമുണ്ട്. ഇക്കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നിന്നും ദേവീവിഗ്രഹം എടുത്തുമാറ്റിയത് പ്രദേശത്ത് വൻ സംഘർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. എഎസ്ഐയുടെ 2003-ലെ തീരുമാനത്തിനെതിരെ മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ, ഹിന്ദുസംഘടന 2022 മെയ് മാസത്തിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. വിഷയത്തിൽ എഎസ്ഐക്കും കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. സ്ഥലത്തെ ജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ജനങ്ങൾക്ക് ആരാധന നടത്താനായി ക്ഷേത്രത്തിൽ വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധം ആരംഭിക്കുമെന്ന് ബിജെപി അറിയിച്ചു.
എന്നാൽ, 1997 മേയ് 12-ന് അന്നത്തെ കലക്ടർ ഇവിടേക്ക് ആളുകൾ എത്തുന്നത് വിലക്കി. എന്നാൽ ചൊവ്വാഴ്ചകളിലെ ആരാധനയും നിരോധനമില്ലായിരുന്നു. വസന്ത പഞ്ചമി ദിനം ക്ഷേത്രം തുറക്കുകയും ദേവീപൂജ നടത്തുകയും ചെയ്തിരുന്നു. ഹിന്ദുക്കളുടെ ആരാധനയ്ക്ക് മാത്രമായിരുന്നു നിരോധനം ഉണ്ടായിരുന്നത്. ജുമ നമസ്കാരത്തിന് വിലക്കുണ്ടായിരുന്നില്ല. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് 1997 ജൂലൈ 31ന് പൂജയ്ക്കുള്ള വിലക്ക് നീക്കിയത്. 1998-ൽ പുരാവസ്തു വകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചു. 2003-ൽ ഈ നിരോധനം വീണ്ടും നീക്കം ചെയ്യപ്പെട്ടു. ചൊവ്വാഴ്ച പൂജയ്ക്കും വെള്ളിയാഴ്ച നമസ്കാരത്തിനും അനുമതി ഉണ്ടായി.
Comments