കാസർകോട്: ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് സംഭവം. ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിലെ ചെളിയിൽ നിന്ന് കണ്ടെത്തിയത്. സുമംഗലി-സത്യനാരായണൻ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവതിയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് യുവതി പറഞ്ഞതോടെ കുട്ടിയ്ക്കായി പറമ്പിൽ തിരച്ചിൽ നടത്തി. തുടർന്ന് ചെളിയിൽ പൊതിഞ്ഞിരുന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments