ലക്നൗ : ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാൻ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ്, അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലായി ചെറു മാളുകള്‍ തുറക്കാനാണ് തീരുമാനം.സർക്കാർ പങ്കാളിത്തം വിജയകരമായി ഉറപ്പാക്കാൻ കഴിഞ്ഞതായും ലുലു ലക്നൗ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധരൻ പറഞ്ഞു.
നോയിഡയിലെ ഫുഡ് പാർക്ക് അന്തിമഘട്ടത്തിലാണ്. ഗ്രേറ്റർ നോയിഡയിൽ ഒരു മാളും പരിഗണനയിലുണ്ട്, അതിന്റെ വലിപ്പം ഒരു ദശലക്ഷം ചതുരശ്ര അടിയിൽ കവിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയകുമാർ ഗംഗാധരൻ പറഞ്ഞു.പ്രയാഗ്‌രാജ്, ഗോരഖ്പൂർ, കാൺപൂർ, ബനാറസ് എന്നിവിടങ്ങളിലെ മാളുകൾ 3-4 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അഹമ്മദാബാദിലും ചെന്നൈയിലും ഏറ്റവും മാളുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട് . ഈ മാസം അവസാനം ഹൈദരാബാദിൽ ഷോപ്പിംഗ് മാൾ തുറക്കും .
അതേസമയം ജി20 ഉച്ചകോടി വിജയകരമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യുസഫ് അലി രംഗത്തെത്തി . “ഇന്ത്യ ആഗോള നേതാവാണ്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കഠിനാധ്വാനത്തിനും എല്ലാ നേതാക്കളെയും ഇവിടെ കൊണ്ടുവന്നതിതും നമ്മൾ അഭിനന്ദിക്കണം. ഇന്ത്യയുടെ പാരമ്പര്യവും ഇന്ത്യയുടെ സംസ്‌കാരവും വിവിധ രാജ്യങ്ങളിലെ മഹാനായ നേതാക്കൾക്ക് കാണിച്ചുകൊടുത്തു.“ യൂസഫ് അലി പറഞ്ഞു.
Comments