കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൊറോക്കോയിൽ ഭൂചലനമുണ്ടായത്. രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് പര്‍വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 6.8 തീവ്രത രേഖപ്പെടുത്തി ഭൂകമ്പമാണ് ഉണ്ടായത്. 3000 ത്തോളം പേർ മരിക്കുകയും ഏകദേശം 5,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ ഭൂകമ്പത്തിന് മുമ്പ് സംഭവിച്ച കൗതുകകരമായ പ്രതിഭാസമാണ് ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. “ഭൂകമ്പ വെളിച്ചം” എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഭൂകമ്പത്തിന് മുമ്പായി ഉണ്ടായതാണ്. ദൃശ്യത്തിൽ ആകാശത്ത് നിന്നുള്ള ശക്തമായ പ്രകാശം ഭൂമിയിലേക്ക് പതിക്കുന്നതായി കാണാം.
أحد الأخوان من المغرب الشقيق أرسل لي هذا المقطع الغريب من كاميرا مراقبة لمنزله في مدينة أغادير لحظة وقوع الزلزال…
ظهرت ومضات ضوء زرقاء غامضة في الأفق ولا أحد يعرف ماهي.
مع العلم أن هذه الأضواء ظهرت نفسها لحظة وقوع زلزال تركيا وسوريا قبل 7 أشهر.
هل يوجد لدى أحد تفسير؟ pic.twitter.com/q845XXSlYu
— إياد الحمود (@Eyaaaad) September 9, 2023
ഇതിന്റെ പിന്നിലെ കാരണവും ശാസ്ത്രജ്ഞർക്കിടയിൽ ചർച്ചാവിഷയമായി തുടരുകയാണ്. ഈ പ്രകാശം, ഭൂകമ്പവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടാൽ, പല പഠനത്തിനും സഹായിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂകമ്പത്തിന് മുമ്പോ അതിനുശേഷമോ ഇത്തരത്തിലുള്ള പ്രകാശം പ്രത്യക്ഷപ്പെടാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
Comments