ശ്രീനഗർ : കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ സഹൂർ അഹമ്മദ് വാനിയുടെ സ്വത്ത് കണ്ടുകെട്ടി കശ്മീർ പോലീസ് . മയക്കുമരുന്ന് എന്ന വിപത്തിനെ ചെറുക്കാനും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് നീക്കം . താഴ്വരയിലെ നിരവധി യുവാക്കളുടെ ജീവിതമാണ് വാനി മയക്കു മരുന്ന് നൽകി തകർത്തതെന്ന് പോലീസ് പറഞ്ഞു.
വാനിയുടെ പുൽവാമയിലെ ജിൻഡ്‌വാൾ ഗ്രാമത്തിലെ തഹ്‌സിൽ പുൽവാമയിലെ ജിൻഡ്‌വാൾ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടാണ് ആദ്യമായി പുൽവാമ പോലീസ് കണ്ടുകെട്ടിയത് . ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട് . മറ്റ് സ്വത്തുക്കൾക്ക് മേലും നടപടിയുണ്ടാകും .
മയക്കുമരുന്ന് കടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നത് മയക്കുമരുന്ന് കച്ചവടക്കാരുടെ സ്വാധീനം തടയുന്നതിനും താഴ്‌വരയിലെ മയക്കുമരുന്ന് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതിനുമുള്ള ആദ്യഘട്ട നടപടിയാണ്.
















Comments