ലാല്‍ ജോസ്- ദിലീപ് ചിത്രം മുല്ലയിലുടെ നായികയായി അരങ്ങേറ്റം കുറിച്ച നടി മീരന്ദന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത പങ്കുവച്ച് താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. വരനൊപ്പമുള്ള ചിത്രങ്ങള്‍ മീര നന്ദന്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും യുവാവിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.
പോസ്റ്റ് പങ്കിട്ടതിന് പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. നടിമാരായ ആന്‍ അഗസ്റ്റിനും ശ്രിന്ദയും വിവാഹ നിശ്ചയത്തിനെത്തിയിരുന്നു. ആന്‍ അഗസ്റ്റിനും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മഞ്ജിമ മോഹന്‍, ശ്രിന്ദ, കനിഹ, അര്‍ച്ചന കവി, പ്രിയങ്ക നായര്‍ തുടങ്ങിയവര്‍ നടിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ മീര നന്ദന്‍ ഇപ്പോള്‍ ആര്‍.ജെയാണ്.
















Comments