സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്തംബർ 22-ന് തീയേറ്ററുകളിലെത്തും. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’. മിർഷാദ് കൈപമംഗലമാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. എൽദോ ഐസകാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആരോമൽ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്ന വിനോദ് കോവൂർ തന്റെ സുഹൃത്തായ അച്ചുവിനോട് മകന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ പറയുന്നിടത്ത് ചിത്രം ആരംഭിക്കുന്നു. സലീംകുമാറാണ് അച്ചുവായി വേഷമിടുന്നത്.
നായകന്റെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ നടത്തുന്ന പോരാട്ടവും അവനെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാം. വ്യത്യസ്തമായൊരു കഥ കണ്ടെത്തി അതിന് അനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
കെ.എസ്. ഹരിശങ്കർ പാടി കഴിഞ്ഞ മാസം റിലീസായ ‘ഇനീ രാവിൽ …..’ എന്ന പാട്ടും ഹിഷാം അബ്ദുൽ വഹാബ് പാടിയ ‘ദൂരെ ഒരു മുകിൽ …..’ എന്ന പാട്ടും ശ്രദ്ധേയമായിരുന്നു. മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ, അനൂപ് ജി. എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവരാണ് സംഗീതം നിർവഹിച്ചത്. അരവിന്ദ് വേണുഗോപാൽ, വിനോദ് കോവൂർ, സച്ചിൻ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എഡിറ്റർ-അമരീഷ് നൗഷാദ്. പശ്ചാത്തലസംഗീതം – ശ്രീകാന്ത് എസ് നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ-റിയാസ് വയനാട് ക്രിയേറ്റീവ് ഡയറക്ടർ-അമരീഷ് നൗഷാദ്, കല-സിദ്ദിഖ് അഹമ്മദ്, മേക്കപ്പ്-ഷിജുമോൻ, കോസ്റ്റ്യൂം-ദേവകുമാർ എസ്, സ്റ്റിൽസ്-ബെൻസൺ ബെന്നി, അസോസിയേറ്റ് ക്യാമറമാൻ-സിഖിൽ ശിവകല, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ, കൊറിയോഗ്രാഫി സാഖേഷ് സുരേന്ദ്രൻ, മ്യൂസിക് റിലീസ്-സൈന മ്യൂസിക്‌സ്, പി. ആർ. ഒ അജയ് തുണ്ടത്തിൽ.
Comments