പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രം; 'ആരോമലിന്റെ ആദ്യത്തെ പ്രണയം'; സെപ്റ്റംബർ 22-ന് തീയേറ്ററുകളിൽ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രം; ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’; സെപ്റ്റംബർ 22-ന് തീയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 10:54 pm IST
Facebook
Twitter
WhatsAppTelegram

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്തംബർ 22-ന് തീയേറ്ററുകളിലെത്തും. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’. മിർഷാദ് കൈപമംഗലമാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. എൽദോ ഐസകാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആരോമൽ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്ന വിനോദ് കോവൂർ തന്റെ സുഹൃത്തായ അച്ചുവിനോട് മകന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ പറയുന്നിടത്ത് ചിത്രം ആരംഭിക്കുന്നു. സലീംകുമാറാണ് അച്ചുവായി വേഷമിടുന്നത്.

നായകന്റെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ നടത്തുന്ന പോരാട്ടവും അവനെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാം. വ്യത്യസ്തമായൊരു കഥ കണ്ടെത്തി അതിന് അനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കെ.എസ്. ഹരിശങ്കർ പാടി കഴിഞ്ഞ മാസം റിലീസായ ‘ഇനീ രാവിൽ …..’ എന്ന പാട്ടും ഹിഷാം അബ്ദുൽ വഹാബ് പാടിയ ‘ദൂരെ ഒരു മുകിൽ …..’ എന്ന പാട്ടും ശ്രദ്ധേയമായിരുന്നു. മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ, അനൂപ് ജി. എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവരാണ് സംഗീതം നിർവഹിച്ചത്. അരവിന്ദ് വേണുഗോപാൽ, വിനോദ് കോവൂർ, സച്ചിൻ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എഡിറ്റർ-അമരീഷ് നൗഷാദ്. പശ്ചാത്തലസംഗീതം – ശ്രീകാന്ത് എസ് നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ-റിയാസ് വയനാട് ക്രിയേറ്റീവ് ഡയറക്ടർ-അമരീഷ് നൗഷാദ്, കല-സിദ്ദിഖ് അഹമ്മദ്, മേക്കപ്പ്-ഷിജുമോൻ, കോസ്റ്റ്യൂം-ദേവകുമാർ എസ്, സ്റ്റിൽസ്-ബെൻസൺ ബെന്നി, അസോസിയേറ്റ് ക്യാമറമാൻ-സിഖിൽ ശിവകല, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ, കൊറിയോഗ്രാഫി സാഖേഷ് സുരേന്ദ്രൻ, മ്യൂസിക് റിലീസ്-സൈന മ്യൂസിക്‌സ്, പി. ആർ. ഒ അജയ് തുണ്ടത്തിൽ.

Tags: SUBRelease datearomalinte pranayammovie
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies