നിപ ജാഗ്രതയിൽ കേരളം; കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിപ ജാഗ്രതയിൽ കേരളം; കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

Janam Web Desk by Janam Web Desk
Sep 14, 2023, 06:48 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നിപ പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വരുന്ന പത്ത് ദിവസത്തേക്ക് എല്ലാ പൊതുപരിപാടികളും നിർത്തി വെയ്‌ക്കണമെന്ന് കളക്ടർ എ.ഗീത ഉത്തരവിട്ടു. വിവാഹം, റിസപ്ഷൻ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, കലാസാംസ്‌കാരിക-കായിക മത്സരങ്ങൾ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങി പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ഒത്തു ചേരുന്ന നാടകം ഉൾപ്പെടെ കലാസാംസ്‌കാരിക കായിക മത്സരങ്ങൾ മാറ്റി വെക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഇത്തരം ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്നും പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താനും കളക്ടർ നിർദ്ദേശിച്ചു. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ആശങ്കയുടെ സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Tags: collectorkozhikodeNIPAH
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

Latest News

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies