ചന്ദ്രയാൻ-3 ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി ദൗത്യത്തിന് ശേഷം നീണ്ട ഉറക്കത്തിലാണ്. തണുത്തുറഞ്ഞ ഇരുട്ടിൽ വിക്രത്തിനോട് ചേർന്ന് ലാൻഡർ ഉറങ്ങുകയാണ്. ഈ തണുത്ത രാത്രികളിൽ ചന്ദ്രയാൻ-3 എങ്ങനെയായിരിക്കും എന്ന് ആർക്കും അറിവില്ല. പേടകവും ഇസ്രോ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ തന്നെ ഇതെങ്ങനെയാണെന്ന് ഭൂമിയിലുള്ളവർക്ക് യാതൊരു വിധ അറിവുമില്ല. എന്നാൽ എഐ സഹായത്തോടെ ശൈത്യത്തെ അതിജീവിക്കുന്ന പേകടത്തിന്റെ വിക്രം ലാൻഡറിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യ ടുഡേ.
എഐ സാങ്കേതിക വിദ്യയിൽ സൃഷ്ടിച്ച ചിത്രങ്ങളിതാ..
ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ രാത്രി കാഴ്ചയിൽ.. AI സാങ്കേതികവിദ്യയിലാണ് ഈ ചിത്രം സൃഷ്ടിച്ചത്.
ചന്ദ്രനിൽ ശൈത്യം തുടരുന്ന വേളയിൽ ചന്ദ്രന്റെ പ്രതലത്തോട് ചേർന്ന് ഉറങ്ങുന്ന വിക്രം ലാൻഡറിന്റെ ചിത്രമാണ് എഐ ഒരുക്കിയിരിക്കുന്നത്.
മൈനസ് 200 ഡിഗ്രി വരെയാണ് സൂര്യരശ്മി പതിക്കാത്ത രാത്രിയിലെ താപനില. ഈ തണുപ്പിനെ അതിജീവിച്ച് പേടകം വീണ്ടും ഉണരുമെന്നാണ് ഇസ്രോ ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. ഈ മാസം 22-ഓടെയാണ് ചന്ദ്രനിലെ സൂര്യോദയം സംഭവിക്കുക.
















Comments