പുത്തൻ അപഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കൾക്കായി ചാനൽ എന്ന പുതിയ സംവിധാനമാണ് മാർക്ക് സകക്കർബർഗ് അവതരിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ള വ്യക്തികളിൽ നിന്നും കൂട്ടയ്മകളിൽ നിന്നും അപ്ഡേറ്റുകൾ സ്വീകരിക്കുന്നതിനുള്ള അവസരമാണ് വാട്സ്ആപ്പ് ചാനലിലൂടെ നൽകുന്നത്.
പുതിയ ചാനൽ ഫീച്ചർ ടാബിൽ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളും അവർ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളും ആക്സസ് ചെയ്യാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റിൽ നിന്ന് ഇത് വേറിട്ട് നിൽക്കും. ചാറ്റ് ഇമെയിൽ, ലിങ്കുകൾ വഴി ചാനലുകൾ ആക്‌സസ് ചെയ്യാൻ കഴിയും.
ചാനൽ സെർച്ച് ചെയ്യാനും സബ്‌ക്രൈബ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും. സബ്‌ക്രൈബ് ചെയ്യുന്നവർക്ക് അവരുടെ പ്രതികരണങ്ങൾ നടത്തുവാനും സാധിക്കും. എന്നാൽ അഡ്മിന്റെ വ്യക്തിഗത പ്രതികരണങ്ങൾ ഫോളോവേഴ്‌സിന് ലഭിക്കില്ല. വാട്‌സ്ആപ്പ് സെർവറുകളിൽ നിന്ന് സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുന്നതിന് 30 ദിവസം വരെ അപ്ഡേറ്റുകൾ എഡിറ്റ് ചെയ്യാനും അഡ്മിന് സാധിക്കും.
















Comments