പട്ന: ബാഗമതി നദിയിൽ സ്‌കൂൾ കുട്ടികളുമായി പോയ ചെറു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മുങ്ങിമരിച്ചു. ബീഹാറിലെ മുസാഫർപൂരിൽ ഇന്ന് രാവിലെയാണ് അപകടം. 34 കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. കാണാതയവർക്കായി തെരച്ചിൽ ഊർജിതമാക്കി.
നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തി ചില കുട്ടികളെ രക്ഷിച്ചത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വൻ ജനക്കൂട്ടം തടിച്ചു്ക്കൂടിയിട്ടുണ്ട്. നദിയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ കുട്ടികളെ രക്ഷിക്കാൻ മുങ്ങൽ വിദഗ്ധർക്കും വെല്ലുവിളിയിണ്ട്.
Comments