Cചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിൽ ചരിത്രം രചിച്ച് ഐഎസ്ആർഒ. യൂട്യൂബിൽ സ്ട്രീമിംഗ് റെക്കോർഡ് സൃഷ്ടിച്ച ഐഎസ്ആർഒയെ യൂട്യൂബ് മേധാവി നീൽ മോഹൻ അഭിനന്ദിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന്റെ തത്സമയ സ്ട്രീം 80 ലക്ഷത്തിലധികം ഉപയോക്താക്കളാണ് കണ്ടത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം എന്ന നേട്ടവും എഎസ്ആർഒ സ്വന്തമാക്കി.
ഐഎസ്ആർഒയുടെ പുതിയ നേട്ടം നീൽ മോഹൻ തന്നെയാണ് എക്സിലൂടെ അറിയിച്ചത്. 16 സെക്കൻഡ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് നീൽ അഭിനന്ദനം അറിയിച്ചത്. ഒരേ സമയം 8 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചത് അവിശ്വസനീയമായ നേട്ടമെന്നാണ് നീൽ മോഹൻ എക്സിൽ കുറിച്ചത്. വിക്ഷേപണ ദിനം മുതൽ ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിംഗ് വരെയുള്ള മുഴുവൻ യാത്രയും ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെ ആഹ്ലാദകരകമായ നിമിഷങ്ങളും 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഒരു ചാന്ദ്ര ദിനത്തിലെ (14 ദിവസം) ജോലികള്‍ പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ 3 പേടകം ഇപ്പോള്‍ സ്ലീപ്പ് മോഡിലാണ്. ചന്ദ്രനിലെ രാത്രികാലങ്ങളില്‍ മൈനസ് 120 ഡിഗ്രിയോളം തണുത്ത കാലാവസ്ഥയായിരിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ തണുപ്പിനെ അതിജീവിച്ച് വീണ്ടും പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജുള്ള നിലയിലായിരുന്നു. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യപ്രകാശം ലഭിക്കുമ്പോൾ റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും
Comments