പുതിയ നേട്ടം സ്വന്തമാക്കി ഇസ്രോ; ചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിലും ഒന്നാമൻ, അഭിനന്ദനവുമായി യൂട്യൂബ് മേധാവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ നേട്ടം സ്വന്തമാക്കി ഇസ്രോ; ചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിലും ഒന്നാമൻ, അഭിനന്ദനവുമായി യൂട്യൂബ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 07:04 pm IST
FacebookTwitterWhatsAppTelegram

Cചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ യൂട്യൂബിൽ ചരിത്രം രചിച്ച് ഐഎസ്ആർഒ. യൂട്യൂബിൽ സ്ട്രീമിംഗ് റെക്കോർഡ് സൃഷ്ടിച്ച ഐഎസ്ആർഒയെ യൂട്യൂബ് മേധാവി നീൽ മോഹൻ അഭിനന്ദിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന്റെ തത്സമയ സ്ട്രീം 80 ലക്ഷത്തിലധികം ഉപയോക്താക്കളാണ് കണ്ടത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം എന്ന നേട്ടവും എഎസ്ആർഒ സ്വന്തമാക്കി.

ഐഎസ്ആർഒയുടെ പുതിയ നേട്ടം നീൽ മോഹൻ തന്നെയാണ് എക്സിലൂടെ അറിയിച്ചത്. 16 സെക്കൻഡ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് നീൽ അഭിനന്ദനം അറിയിച്ചത്. ഒരേ സമയം 8 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചത് അവിശ്വസനീയമായ നേട്ടമെന്നാണ് നീൽ മോഹൻ എക്സിൽ കുറിച്ചത്. വിക്ഷേപണ ദിനം മുതൽ ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിംഗ് വരെയുള്ള മുഴുവൻ യാത്രയും ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെ ആഹ്ലാദകരകമായ നിമിഷങ്ങളും 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഒരു ചാന്ദ്ര ദിനത്തിലെ (14 ദിവസം) ജോലികള്‍ പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ 3 പേടകം ഇപ്പോള്‍ സ്ലീപ്പ് മോഡിലാണ്. ചന്ദ്രനിലെ രാത്രികാലങ്ങളില്‍ മൈനസ് 120 ഡിഗ്രിയോളം തണുത്ത കാലാവസ്ഥയായിരിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ തണുപ്പിനെ അതിജീവിച്ച് വീണ്ടും പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജുള്ള നിലയിലായിരുന്നു. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യപ്രകാശം ലഭിക്കുമ്പോൾ റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും

Tags: youtubechandrayan 3Chandrayan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies