രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1-ന്റെ നാലാം ഭ്രമണപഥം ഉയർത്തൽ നാളെ പുലർച്ചെ നടക്കും. പുലർച്ചെ രണ്ട് മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ നടക്കുക. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ഏറ്റവും പ്രധാന ഘട്ടങ്ങളിലൊന്നാണ് നാളെ നടക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.
ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിനാണ് വിക്ഷേപിച്ചത്. ഇതിന് ശേഷം മൂന്ന് ഘട്ടം ഭ്രമണപഥം ഉയർത്തലുകൾ നടന്നു. അവസാനമായി സെപ്റ്റംബർ 10-നാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. എൽ 1 പോയിന്റിൽ പേടകം എത്തുന്നതോടെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും. സൂര്യന്റെ വിവിധ പാളികൾ പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ1-ൽ ഉള്ളത്. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ട് വഹിക്കും. ബാക്കിയുള്ള മൂന്ന് പേലോഡുകൾ എൽ1 പോയിന്റിൽ നിന്നും കണികകൾ ഉൾപ്പെടെ പഠനം നടത്തും.
Comments