ജയ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാജസ്ഥാനിൽ നിന്നും കോൺഗ്രസിനെ തുടച്ചു നീക്കുമെന്നും സംസ്ഥാനം അഴിമതി മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം എല്ലാവരിലേക്കുമെത്തണം. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് ബിജെപിയുടെ തത്വം. രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ച ശേഷം അഴിമതി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, രേഖകളുടെ കവർച്ച, ജംഗിൾ രാജ് എന്നിവയിൽ നിന്നും സംസ്ഥാനത്തെ മുക്തമാക്കും. ഭിൽവാരയിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഠാക്കൂർ.
#WATCH | Bhilwara, Rajasthan: Union Minister Anurag Thakur says, “We believe in ‘Sabka Saath Sabka Vikas’…After forming the government in Rajasthan, we will make Rajasthan free from corruption, crime against women, paper leaks and jungle raj. We will establish ‘Ram Rajya’…”… pic.twitter.com/qTILI4qUu1
— ANI (@ANI) September 14, 2023
സനാതന ധർമ്മത്തെക്കുറിച്ച് ലജ്ജയാണ് തോന്നുന്നു എന്ന് പറയുന്നവരാണ് കോൺഗ്രസുകാർ. അവർ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹിന്ദുക്കളെ അപമാനിക്കാനും ഭരണഘടനയെ തകർക്കാനും ശ്രമിക്കുന്നവരാണ്. കോൺഗ്രസും അവരെ പിന്തുണയ്‌ക്കുന്ന പാർട്ടി നേതാക്കളും സനാതന ധർമ്മം അവസാനിപ്പിക്കുമെന്നാണ് ദിവസവും ഉയർത്തുന്ന വാദം. ഇപ്പോൾ മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനും അവർക്കെതിരെ പരാതി നൽകാനും തുടങ്ങിയിരിക്കുന്നു. ചെന്നൈയിലായാലും ബംഗാളിലായാലും ബിജെപിയെയും മാദ്ധ്യമങ്ങളെയും ഭയന്നതുകൊണ്ടാണ് കോൺഗ്രസ് പരാതി കൊടുക്കുന്നത്.
കോൺഗ്രസ് സർക്കാർ ഭാര്യാസഹോദരനെയും (റോബർട്ട് വാദ്ര) രാഹുൽ ഗാന്ധിയെയും പ്രീതിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രൂക്ഷമായ വാക്കുകൾ ഉപയോഗിച്ചു. ചായ വിൽപനക്കാരൻ രാജ്യം ഭരിക്കുമോ എന്നിങ്ങനെനെയുള്ള പരിഹാസ വാക്കുകളാണ് അവർ ഉപയോഗിച്ചത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഖജനാവ് മുഴുവൻ കാലിയാക്കി. എന്നാൽ മോദി സർക്കാർ ജനങ്ങൾക്ക് വീടും മറ്റ് ആവശ്യങ്ങൾക്കായുള്ള പണവും നൽകുന്നു. ജനങ്ങൾക്ക് ഒന്നും നൽകാതെ രാജസ്ഥാൻ സർക്കാർ ഖജനാവ് നിറച്ചു വെച്ചിരിക്കുകയാണ്-അനുരാഗ് ഠാക്കൂർ പറഞ്ഞു.
















Comments