യശോഭൂമി കൺവെൻഷൻ സെന്റർ നാടിന് സമർപ്പിക്കും; ചിത്രങ്ങളും വിവരങ്ങളും അറിയാം

Published by
Janam Web Desk

ദ്വാരകയിൽ ഉയർന്ന അന്താരാഷ്‌ട്ര കൺവെൻഷൻ സെന്റർ യശോഭൂമിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തന്റെ 73-ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതാണ് ശ്രദ്ധേയം. ദ്വാരക സെക്ടർ 21ൽ നിന്നും സെക്ടർ 25ലേക്കുള്ള പുതിയ ഐയർപോർട്ട് മെട്രോ എക്‌സ്പ്രസ് ലൈനിന്റെ വിപുലീകരണവും അദ്ദേഹം അദ്ദേഹം അന്നേദിവസം ഉദ്ഘാടനം ചെയ്യും.

യശോഭൂമി കൺവെൻഷൻ സെന്ററിനെക്കുറിച്ചുള്ള ചിത്രങ്ങളും വിശദാംശങ്ങളും:

4,400 കോടി രൂപ ചെലവിൽ 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് യശോഭൂമി സെന്റർ നിർമിച്ചിരിക്കുന്നത്. പ്രധാന ഓഡിറ്റോറിയം ഉൾപ്പെടെ 15 കൺവെൻഷൻ റൂമുകളാണ് സെന്ററിൽ ഉൾക്കൊള്ളുന്നത്. 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ഹാളും 13 മീറ്റിംഗ് റൂമുകളും സെന്ററിലുണ്ട്.

രാജ്യത്തെ ഏറ്റവും വിപുലമായ എൽഇഡി മീഡിയ ഫേസഡ് വേദിയാണ് സെന്ററിൽ ഉൾക്കൊള്ളുന്നത്. 2,500 അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ ബോൾറൂമാണ് ഇതിലുള്ളത്. പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

കൺവെൻഷൻ സെന്ററിൽ 1,07,000 ചതുരശ്ര മീറ്റർ വിസ്തൃതമായ പ്രദർശന മേഖലയാണുള്ളത്. പ്ലീനറി ഹാളിൽ ഏകദേശം 6,000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നു. വലിയ മീറ്റിംഗുകൾ, കോൺഫറൻസുകൾ, എക്‌സിബിഷനുകൾ എന്നിവ നടത്താൻ സൗകര്യമൊരുക്കാൻ ഈ പ്രോജക്റ്റിന് സാധിക്കുമെന്നാണ് കരുതുന്നത്.

Share
Leave a Comment