കോഴിക്കോട്: നിപ പ്രതിസന്ധിക്കിടെ ജില്ലയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ. ജില്ലാ അത്‌ലറ്റിക് അസോസിയേഷനാണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേരാണ് സ്ഥലത്തുള്ളത്. ജില്ലയിൽ കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സെലക്ഷന്‍ നടത്തുന്നത്. ഇതേത്തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം ജില്ലയിൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലുള്ളവർക്കടക്കം മാസ്ക് കർശനമാക്കി. നിലവിൽ കോഴിക്കോട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു. നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകളാണ് കുടുങ്ങിത്. ഇന്നലെ വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും.
















Comments