കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ. നിപ്പ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി.
ഒരു കാരവശാലും വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. അങ്കണവാടികളിലേക്കും മദ്രസകളിലേക്കും വിദ്യാർത്ഥികൾ എത്തേണ്ടതില്ല. പൊതുപരീക്ഷകൾക്ക് നിലവിൽ മാറ്റമില്ല.
Comments