പോലീസ് നായക്ക് ഒരു ദിവസത്തെ വാടക 7280 രൂപ; സി ഐ ക്കു പകൽ 3340 രൂപ; പോലീസ് സേവനങ്ങൾക്കു കുത്തനെ വില കൂട്ടി കേരളാ സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോലീസ് നായക്ക് ഒരു ദിവസത്തെ വാടക 7280 രൂപ; സി ഐ ക്കു പകൽ 3340 രൂപ; പോലീസ് സേവനങ്ങൾക്കു കുത്തനെ വില കൂട്ടി കേരളാ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോലീസ് സേവനത്തിനുള്ള നിരക്ക് കൂട്ടി ആഭ്യന്തര വകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾക്ക് മുതൽ പോലീസ് നായയ്‌ക്കും വയർലെൻസ് സെറ്റിനുള്ള വാടകയടക്കം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 7280 രൂപ നൽകിയാൽ പോലീസ് നായയെ ഒരു ദിവസത്തേക്ക് വാടകയ്‌ക്ക് ലഭിക്കും. വയർലെസ് സെറ്റൊന്നിന് 2425 രൂപയാണ് നൽകേണ്ടത്. സ്വകാര്യ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിട്ടുകിട്ടുന്നതിനുള്ള ഫീസ് നിരക്കും വർധിപ്പിച്ചു.

മുൻപ് പണം നൽകാതെ ലഭിച്ചിരുന്ന പല സേവനങ്ങൾക്കും പ്രത്യേക ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ ഒരോന്നും ലഭിക്കാൻ ഇനി 50 രൂപ വീതം നൽകണം. ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട രേഖകൾക്ക് മുൻപ് പണം നൽകേണ്ടതില്ലായിരുന്നു.

വിദേശത്തു ജോലിയിൽ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയുണ്ടായിരുന്നത് 610 രൂപയായി ഉയർത്തി. ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലാമെങ്കിൽ 2000 രൂപയും സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിലാണെങ്കിൽ 10,000 രൂപയും അടയ്‌ക്കണം. പോലീസിൽ നൽകുന്ന അപേക്ഷയ്‌ക്കൊപ്പമാണ് തുക നൽകേണ്ടത്.

സ്വകാര്യ ആവശ്യത്തിന് സി.ഐ.യെ പകൽ നാലുമണിക്കൂർ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കിൽ 4370 രൂപയും നൽകിയാൽ മതി. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിലും കുറഞ്ഞ നിരക്കാണ് ഈടാക്കുക. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെ ലഭിക്കാനാണ് ഈ ഫീസ് നൽകേണ്ടത്. പോലീസ് വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള വാടകയും കൂട്ടി. മൈക്ക് ലൈൻസൻസിനുള്ള ഫീസിനത്തിൽ 15 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്‌ക്കണം. സംസ്ഥാനത്താകെ മൈക്ക് പ്രചരണത്തിന് നേരത്തേ 5515 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ പുതുക്കിയ നിരക്ക് പ്രകാരം ഇത് 6070 രൂപയാക്കി.

ഡിഎൻഎ സാമ്പിൾ പരിശോധന നിരക്കും കൂട്ടിയിട്ടുണ്ട്. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡി.എൻ.എ. സാമ്പിളുകളുടെ പരിശോധനയ്‌ക്ക് 24,255 രൂപയാക്കി വർധിപ്പിച്ചു.

ഇന്ധനത്തിന് പണം അനുവദിക്കാത്തതിനാൽ പോലീസ്  വാഹനങ്ങൾ കട്ടപ്പുറത്താകുന്ന സംഭവങ്ങൾ വർധിച്ച് വരുന്നതിനിടയിലാണ് നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ വരുന്നത്. പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ നിരക്ക് വർധന സഹായകരമാകുമെന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത്.

Tags: Policeincreasedfees
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies