കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പണിത വീടുകൾ ജീർണ്ണാവസ്ഥയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം അതീവ ഗൗരവകരമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഏറ്റെടുക്കാൻ കഴിയുമോ എന്ന് അറിയിക്കണമെന്നും അല്ലാത്തപക്ഷം കാര്യകാരണങ്ങൾ വിശദീകരിക്കണമെന്നും കളക്ടർക്ക് കോടതി നിർദ്ദേശം നൽകി.
സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതി നടപടി. 81 വീടുകൾ നിർമ്മിച്ചതിൽ പലതും ജീർണ്ണിച്ചുവെന്നും വീടുകൾ വാസയോഗ്യമാക്കാൻ 24 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ഹർജിക്കാർ അറിയിച്ചിരുന്നു.
















Comments