നടുറോഡിലെ ബൈക്കില്‍ നടത്തിയ അഭ്യാസ പ്രകടനം തിരിച്ചടിച്ചു. തമിഴ്‌നാട്ടിലെ മോട്ടോ വ്‌ളോഗര്‍ക്ക് റോഡില്‍ തെറിച്ചുവീണ് ഗുരുതര പരിക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കാഞ്ചിപുരത്ത് ഞായറാഴ്ചയായിരുന്നു അപകടം. റീല്‍സിടാന്‍ വീഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ചെന്നൈ -ബെംഗളുരു ഹൈവേയ്‌ക്ക് സമീപമായിരുന്നു അപകടം.
സര്‍വീസ് റോഡില്‍ അമിത വേഗത്തിലെത്തിയാണ് ഇയാള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടുപിന്നാലെ ഒരു കാറും വരുന്നത് വീഡിയോയില്‍ കാണാം ഇതില്‍ ഇടിക്കാതെ തലനാരിഴയ്‌ക്കാണ് വലിയൊരു അപകടം ഒഴിവായത്.
റോഡിലൂടെ നിരങ്ങിനീങ്ങിയ ബൈക്ക് റോഡും കടന്ന് കുറ്റിക്കാട്ടിലാണ് കിടന്നത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയിലാണ്. ടിടിഎഫ് വസന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ നിരവധി തവണ അമിത വേഗത്തിനും അഭ്യാസ പ്രകടനത്തിനും പോലീസ് പിടിയിലായിരുന്നു.
BREAKING: Popular YouTuber #TTFVasan met with an accident. pic.twitter.com/3UEuasmnFg
— Manobala Vijayabalan (@ManobalaV) September 17, 2023
“>
Comments